BREAKING NEWSKERALALATEST

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പത്തനംതിട്ടിയലെ കോഴഞ്ചേരിയില്‍ 1949 നവംബര്‍ രണ്ടിനാണ് അദ്ദേഹം ജനിച്ചത്.
കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിന്നു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ വര്‍ഷം മാസിക റിപ്പോര്‍ട്ട് ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെയായിരുന്നു. 1979 ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡി.യായി. 93 ലാണ് ചെയര്‍മാനായി ചുമതലയേറ്റത്. ഓര്‍ത്തഡോക്‌സ് സഭാ മുന്‍ ട്രസ്റ്റിയായിരുന്നു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അംഗവും സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായിരുന്നു. ഭാര്യ: ന്യൂഡല്‍ഹി സെയ്ന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍ സാറാ ജോര്‍ജ് മുത്തൂറ്റ്.മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്), പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ്, അലക്‌സാണ്ടര്‍ ജോര്‍ജ് (ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്). സംസ്‌കാരം പിന്നീട്.

Related Articles

Back to top button