തിരുവല്ലാ : തിരുവല്ല ബൈപാസ്സ് റോഡിന് എം.ജി.സോമന്റെ പേര് നല്‍കണമെന്ന് സിനിമ താരം കൃഷ്ണപ്രസാദ്. തപസ്യയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച താരം എം.ജി.സോമന്റെ 23ാം ചരമവാര്‍ഷികം ‘സോമ ഗായത്രി’ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തപസ്യതാലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് എം.ആര്.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത സംവിധായകന് എം.ബി.പത്മകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ മേഖലാ ഉപാദ്ധ്യക്ഷന്‍ ഡോ.രാജേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ലാ ബൈപാസ്സിന് എം ജി.സോമന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ജില്ലാ കാര്യാദ്ധ്യക്ഷന്‍ പി.വി. ജഗദാനന്ദ് അവതരിപ്പിച്ചു.
തിരുവല്ലാ തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, തിരുവല്ലാ പോലീസ് ഇന്‍സ്പെക്ടര്‍ .പി.എസ്സ് . വിനോദ്, ചലച്ചിത്ര സംഗീത സംവിധായകന് വിനു തോമസ്സ് , പ്രതാപചന്ദ്രവര്‍മ്മ, വിനു കണ്ണഞ്ചിറ, തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, മേഖല അദ്ധ്യക്ഷന്‍ ഡോ.ബി.ജി. ഗോകുലന് , ജില്ലാ സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണന് വസുദേവം, ജില്ലാ ട്രഷറാര്‍ ശ്രീദേവി മഹേശ്വര്, താലുക്ക് സംഘടനാ സെക്രട്ടറി എസ്സ്. സുമേഷ്, താലൂക്ക് ഉപാദ്ധ്യക്ഷന്‍ മുരളീധരന് പിള്ള , എം.ജി.സോമന്റെ കുടുംബാംഗങ്ങളായ സജി സോമന് , സിന്ധു ഗിരിഷ് , ബിന്ദു സജി, കൊച്ചുമക്കള്‍ , അഡ്വ.വി. ജിനചന്ദ്രന് , ആര് ജയകുമാര്‍ , ജോയ് ആലുക്കാസ് മാള്‍ മാനേജര്ഷെല്ട്ടണ്, വി. റാഫേല്‍ , ശരണ്‍ , രാധാകൃഷ്ണന് വേണാട്ട്, അഡ്വ അരുണ്‍ പ്രകാശ്, എന്നിവര്‍ സംസാരിച്ചു.