KERALALATEST

ജോസ് കെ മാണിയോട് ഇനി കൂട്ടില്ല: എം എം ഹസന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. ബെന്നി ബെഹനാന്റെ രാജി ധാരണയുടെ അടിസ്ഥാനത്തിലാണ്. ജോസ് കെ മാണിയുമായി ഇനി ചര്‍ച്ചയില്ല. മുന്നണിയില്‍ മടങ്ങി വരണോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും ഹസന്‍ പറഞ്ഞു.
യുഡിഎഫ് വിപുലീകരിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. യുഡിഎഫിലേക്ക് വരണമെന്ന് എന്‍സിപി ആഗ്രഹം പ്രകടിപ്പിച്ചാല്‍ അക്കാര്യം ആലോചിക്കാം. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് ഉമ്മന്‍ ചാണ്ടിയാണ്. എ ഗ്രൂപ്പിലോ പാര്‍ട്ടിയിലോ പൊട്ടിത്തെറിയില്ല.
കെ മുരളീധരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ആള്‍കൂട്ട സമരങ്ങളില്ലെന്നത് എല്ലാവരുമായും ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങള്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും തീരുമാനിക്കുമെന്നും എം എം ഹസന്‍ പറഞ്ഞു.

Related Articles

Back to top button