AUTOFOUR WHEELERLATESTNATIONAL

എം പരിവാഹന്‍ ഉണ്ടോ… പൊലീസിനെ പേടിക്കാതെ വണ്ടി ഓടിക്കാം

വാഹനം ഓടിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും പൊലീസ് പരിശോധനയില്‍ പെട്ടുപോയിട്ടുണ്ടാവും. വാഹനം തടയുന്ന പൊലീസ് ആദ്യം പറയുന്നത് ‘പോയി ബുക്കും പേപ്പറും എടുത്തോണ്ട് വാ’ എന്ന് തന്നെയാകും. കൈയില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലെങ്കില്‍ പോലും വലിയ പിഴ അടയ്‌ക്കേണ്ടിയും വരും. എന്നാല്‍ ബുക്കും പേപ്പറും കൈയ്യില്‍ ഇല്ലെങ്കിലും ഇനി പൊലീസിനെ പേടിക്കാത വാഹനം നിരത്തിലോടിക്കാം. പകരം ഇങ്ങനെ ചെയ്താല്‍ മാത്രം മതി.
നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത എം പരിവാഹന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഇതില്‍ നമ്മുടെ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ ആര്‍.സി, ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. ഏത് പരിശോധനയിലും ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചാല്‍ മതിയാകും.
ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പരിശോധന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാലും ഔദ്യോഗികമായ രേഖകള്‍ സമര്‍പ്പിക്കുന്ന ഫലം ഉണ്ടാകും. ഇനി ബുക്കും പേപ്പറും ഇല്ലെന്ന പേരില്‍ പിഴ നല്‍കേണ്ട. പകരം എം പരിവാഹന്‍ ആപ്പ് ഉണ്ടായാലും മതി.

Related Articles

Back to top button