LATESTVAYANADU

വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്നു: എം.എസ്.വിശ്വനാഥന് പിന്നാലെ ഇനിയും രാജിയുണ്ടായേക്കും

കല്‍പ്പറ്റ : വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടെ രാജി തുടരുന്നു.കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് എം.എസ്. വിശ്വനാഥന്‍ കെ.പി.സി.സി.സെക്രട്ടറി സ്ഥാനവും, പാര്‍ട്ടി അംഗത്വവും രാജിവെച്ചു.കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും തന്നെ അവഗണിച്ചുവെന്നും
ഇനിയും അവഗണന സഹിച്ചു മുന്നോട്ട് പോകാന്‍ കഴിയില്ലന്നും അദ്ദേഹം കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയം.ഒരേ വ്യക്തി തന്നെ ഡി.സി.സി. പ്രസിഡന്റും എം.എല്‍.എയുമായി തുടരുന്നു.അതാണ് ജില്ലയിലെ കോണ്‍ഗ്രസ്‌ന്റെ തകര്‍ച്ചയ്ക്ക് കാരണം.
സി.പി.എമ്മില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. പി.കെ. അനില്‍ കുമാര്‍, കെ.കെ. വിശ്വനാഥന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് എം.എസ്. വിശ്വനാഥനും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഇനിയും കൂടുതല്‍ പേര്‍ രാജി വെക്കുമെന്നാണ് സൂചന.

Related Articles

Back to top button