KERALALATEST

കസ്റ്റഡി കാലാവധി അവസാനിച്ചു; എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി : കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും.

സ്മാര്‍ട് സിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെയുളള സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ സ്വപ്ന സുരേഷ് അടക്കമുളള സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികള്‍ ഇടപെട്ടതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കറിനോട് അന്വേഷണം സംഘം ചോദിച്ചറിഞ്ഞു. ഈ കേസുകളിലടക്കം വിശദമായ അന്വേഷണം വേണമെന്ന് ഇ ഡി കോടതിയെ അറിയിച്ചേക്കും.

അതിനിടെ, ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യാനുളള നീക്കത്തിലാണ് കസ്റ്റംസ്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.

Related Articles

Back to top button