BREAKING NEWSKERALALATESTNEWS

ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ എന്‍ഐഎ അനുമതി

തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ എന്‍ഐഎ അനുമതി തേടി. ശിവശങ്കറിന് കള്ളക്കടത്തിനെപ്പറ്റി അറിവുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. സാങ്കേതിക, സാഹചര്യ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചതായാണ് വിവരം.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിന്റെ മൊഴിയില്‍ എം ശിവശങ്കരനുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ എന്‍ഐഎ അനുമതി തേടിയത്.

സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ പ്രതികളും ശിവശങ്കരനും ഫോണില്‍ ബന്ധപ്പെട്ടു. കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. തിരുവനന്തപുരത്തെ പരിശോധനയില്‍ പല ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും തെളിവുകള്‍ കണ്ടെടുത്തു. പലരും സ്വര്‍ണക്കടത്ത് പ്രതികളുടെ ആതിഥ്യം സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍, വിദേശ യാത്രാ രേഖകള്‍ എന്നിവ പരിശോധിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍ഐഎ സംഘം ബാംഗ്ലൂരില്‍വച്ച് സ്വപ്ന സുരേഷിനെയും സന്ദീപിനെയും എന്‍ഐഎ സംഘം ഇരുവരേയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഞാറാഴ്ചയാണ് ഇവരെ കൊച്ചിയിലെത്തിച്ചത്.

Tags

Related Articles

Back to top button
Close