Above head
KERALALATEST

‘മകനെ തള്ളിപ്പറഞ്ഞ സിഎച്ചിനെ മാതൃകയാക്കണം’; പി ജയരാജന് പിന്നാലെ എംവി ജയരാജനും

Above article

കണ്ണൂര്‍: സിപിഎം നേതാക്കളുടെ മക്കള്‍ തെറ്റു ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് എം വി ജയരാജന്‍. തെറ്റ് ചെയ്താല്‍ മക്കളാണ് എന്ന പരിഗണനയുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സമിതിയംഗം വ്യക്തമാക്കി. സിഎച്ച് കണാരനാണ് ഇതിന് മാതൃകയെന്നും എം വി ജയരാജന്‍ പ്രതികരിച്ചു.
പാര്‍ട്ടിയിലോ, സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ലെന്ന പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എംവി ജയരാജന്റെ പ്രതികരണം. മക്കളുടെ അനധികൃത ഇടപെടലുകള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യതയും പാര്‍ട്ടിക്കില്ല. ഇനി ആരുടേയെങ്കിലും മക്കള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരു തരത്തിലും പാര്‍ട്ടി സംരക്ഷിക്കില്ല എന്നായിരുന്നു ജയരാജന്റെ മറുപടി.

Related Articles

Back to top button