KERALALATEST

രാജ്യസഭ തെരഞ്ഞെടുപ്പ്: എം വി ശ്രേയംസ് കുമാര്‍ എല്‍ജെഡി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയംസ് കുമാറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. 13 ന് ശ്രേയംസ് കുമാര്‍ പത്രിക നല്‍കും. പിണറായിയെ പിന്തുണച്ച് ശ്രേയംസ് കുമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിനെ അപലപിക്കുന്നു. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും ശ്രേയംസ് കുമാര്‍ വിമര്‍ശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജനശ്രദ്ധ മാറി നില്‍ക്കുമ്പോഴാണ് പരിസ്ഥിതി നിയമത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലാല്‍ വര്‍ഗ്ഗീസ് കല്പകവാടിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് യുഡിഎഫ് തീരുമാനം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ലാല്‍. നിയമസഭയിലെ നിലവിലെ അംഗബലത്തില്‍ ജയസാധ്യത കുറവാണെങ്കിലും മത്സരിച്ചില്ലെങ്കില്‍ തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള യുഡിഎഫ് തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ മുന്നണിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ജോസ് കെ മാണി വിഭാഗം ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് വലിയ ചര്‍ച്ചയാകും. എംവി ശ്രേയാംസ്‌കുമാറായിരിക്കും ഇടത് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പിച്ചിട്ടുണ്ട്. 24നാണ് തെരഞ്ഞെടുപ്പ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker