KERALALATEST

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു

തൃശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫസര്‍ എം. മാധവന്‍ കുട്ടി (78) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ സരോജ നഴ്‌സിങ് ഹോമിലായിരുന്നു അന്ത്യം.
അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്നു. 42 വര്‍ഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു. ആലുവ യു.സി കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസറാണ്.
സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നടക്കും.

Related Articles

Back to top button