പ്രേക്ഷകര്‍ ആഘോഷമാക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ ഗംഭീര അഭിനയം കാഴ്ച വച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. അഭിനയത്തിന് പുറമേ അടിപൊളി പാട്ടുകാരി കൂടിയാണ് മഡോണ. കുട്ടികാലം മുതലേ മഡോണ സംഗീതം പഠിക്കുന്നുണ്ട്.
കര്‍ണാടിക് സംഗീതവും വെസ്റ്റേണ്‍ സംഗീതവും ഒരുപോലെ അറിയാവുന്ന ഒരാളാണ് മഡോണ. കപ്പ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിക്ക് വേണ്ടി നിരവധി പ്രശസ്ത മലയാള സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും വേണ്ടി മഡോണ പാടിയിട്ടുണ്ട്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരം ഇടയ്ക്ക് പല വിവാദങ്ങളും നേരിട്ടു. ഇപ്പോഴിതാ മഡോണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് മഡോണ. ചിത്രങ്ങളും ലുക്കും സൂപ്പറായെന്ന അഭിപ്രായമാണ് ആരാധകര്‍ക്ക്.