പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യന്‍. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും തമിഴ് സിനിമയിലാണ് മഡോണയ്ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് മഡോണയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകര്‍ മഡോണയ്ക്കുണ്ട്. ഇപ്പോള്‍ നടി പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഹരികുമാര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വളരെ സിംപിളായ പച്ച നിറത്തിലുള്ള വസ്ത്രമാണ് മഡോണ ധരിച്ചിരിക്കുന്നത്
അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകള്‍.
122 Less than a minute