LATESTKERALA

ജലീലിനെ പുറത്താക്കാന്‍ ബാരിക്കേഡില്‍ കയറി സെക്രട്ടേറിയറ്റിലേക്ക് ചാടാന്‍ വനിതാ മോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം, സംഘര്‍ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെടി ജലീലും രാജി വക്കണമെന്ന് ആവശ്യപ്പെട്ട് വനിതാമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു . പൊലീസുമായി പലപ്പോഴും ഉന്തും തള്ളും സംഘര്‍ഷവുമായി.
പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുമെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തകര്‍ പിന്‍മാറിയില്ല . പിന്നാലെ റോഡില്‍ കുത്തിയിരുന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വനിതാ മോര്‍ച്ച പ്രതിഷേധത്തിന് പിന്തുണയുമായി കുടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

Related Articles

Back to top button