AGRICULTUREBUSINESSNATIONAL

3 കിലോമീറ്റര്‍ നീളമുള്ള കനാലിനായി കര്‍ഷകന്റെ ഒറ്റയാള്‍ കൈക്കരുത്ത്; ട്രാക്ടര്‍ സമ്മാനമായി നല്‍കി ആനന്ദ് മഹീന്ദ്ര

പട്‌ന: വറ്റി വരണ്ടു കിടന്ന ഗ്രാമത്തിലേക്ക് മുപ്പത് വര്‍ഷം കൊണ്ട് കനാല്‍ നിര്‍മ്മിച്ച കര്‍ഷകന് ട്രാക്ടര്‍ സമ്മാനമായി നല്‍കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ബീഹാറിലെ കോതിലാവ സ്വദേശിയായ ലോംഗി ഭുയനാണ് ട്രാക്ടര്‍ സമ്മാനമായി ലഭിച്ചത്. മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ സ്വയം തീര്‍ത്ത ലോംഗിയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് ട്രാക്ടര്‍ സമ്മാനിച്ചത്.കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്തായിരുന്നു മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ ലോംഗി നിര്‍മ്മിച്ചത്. വെള്ളത്തിന്റെ അപര്യാപ്തത മൂലം ഉപജീവനത്തിനായി ഗ്രാമവാസികളില്‍ പലരും നഗരങ്ങളിലേക്ക് പോയപ്പോഴും ലോംഗി മാത്രം ഗ്രാമത്തില്‍ തങ്ങുകയായിരുന്നു.
യന്ത്ര സംവിധാനങ്ങളൊന്നും കൂടാതെ കൈക്കോട്ട് ഉപയോഗിച്ചായിരുന്നു ലോംഗി ഈ കനാല്‍ നിര്‍മ്മിച്ചത്. കടുത്ത വേനലില്‍ കാലികളെ തീറ്റിക്കാനായി ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള കുന്നുകളിലാണ് ലോംഗി പോയിരുന്നത്. കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്ത് കനാല്‍ നിര്‍മ്മിക്കുകയും ചെയ്തു.
ഗയയിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള ഈ ഗ്രാമത്തിലെ ആളുകളെ മാവോയിസ്റ്റുകളെ സഹായിക്കുന്നവരായാണ് കണക്ക് കൂട്ടിയിരുന്നത്. കൃഷിയും കാലിവളര്‍ത്തലുമാണ് ഗ്രാമീണരുടെ ജീവനോപാധി. മഴക്കാലത്ത്, പര്‍വതങ്ങളില്‍ നിന്ന് നദിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അദ്ദേഹത്തിന്റെ ചിന്തയാണ് കനാല്‍ നിര്‍മാണത്തിലേക്ക് എത്തിച്ചത്. കനാല്‍ പണി പൂര്‍ത്തിയായി ഗ്രാമത്തില്‍ വെള്ളമെത്തിയതിന് പിന്നാലെ ലോംഗിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേര്‍ രം?ഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ആനന്ദ് മഹീന്ദ്ര ലോംഗിയെ കുറിച്ച് ഒരു ട്വീറ്റ് കണ്ടുവെന്നും അദ്ദേഹത്തിന് ഒരു ട്രാക്ടര്‍ നല്‍കാന്‍ തീരുമാനിച്ചതായും മേഖലയിലെ മഹീന്ദ്ര ഡീലര്‍ സിദ്ധിനാഥ് വിശ്വകര്‍മ പറഞ്ഞു. രോഹിന്‍ കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ സെപ്റ്റംബര്‍ 18ന് ലോംഗിയുടെ കഥ ട്വീറ്റ് ചെയ്യുകയും ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും ചെയ്തു. ട്വീറ്റ് റീട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര കര്‍ഷകന് ഒരു ട്രാക്ടര്‍ സമ്മാനമായി നല്‍കി ആദരിക്കുമെന്നും അറിയിച്ചിരുന്നു.

Related Articles

Back to top button