കൊച്ചി: രാജ്യത്തുടനീളം ഗുഡ് ബിസിനസിലെ മാറുന്ന കാഴ്ചപാടുകള്‍ അനാവരണം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ്, മഹീന്ദ്ര ഗുഡ് ബിസിനസ് സ്റ്റഡി കണ്ടെത്തലുകള്‍ പുറത്തിറക്കി. ഒരു നല്ല ബിസിനസ് യഥാര്‍ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിന്റെ ആളുകളുടെ മാറുന്ന നിര്‍വചനം പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഒരു നല്ല ബിസിനസിനായി യഥാര്‍ഥത്തില്‍ എന്താണ് സൃഷ്ടിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള ആളുകളുടെ ധാരണ നന്നായി മനസിലാക്കുന്നതിനും ഇത് ഉപഭോക്താക്കള്‍, നിക്ഷേപകര്‍, ജീവനക്കാര്‍ എന്ന നിലയില്‍ അവരുടെ പ്രതീക്ഷകളെയും തീരുമാനങ്ങയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതും കണ്ടെത്താനാണ് പഠനം ലക്ഷ്യമിട്ടത്.
പത്ത് ഒന്നാംകിട, രണ്ടാംകിട നഗരങ്ങളിലെ രണ്ടായിരത്തിലധികം പേരാണ് ഇതിന്റെ ഭാഗമായത്. പ്രത്യേകിച്ചും കോവിഡ് കാലത്തെ മാറുന്ന ഈ മാതൃകകളില്‍, ഒരു നല്ല ബിസിനസ് സൃഷ്ടിക്കുന്നതിനെ കുറിച്ച് ആളുകളുടെ ആശയങ്ങളെ കുറിച്ചുള്ള രസകരമായ ഉള്‍ക്കാഴ്ചകള്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഈ പഠനം വെളിപ്പെടുത്തുന്നു. വ്യക്തിഗത മൂല്യങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി ആഴത്തിലുള്ള വ്യക്തിപരമായ കാഴ്ചപ്പാടാണ് നല്ല ബിസിനസെന്ന് പഠനം കണ്ടെത്തി.
ഇന്നൊവേറ്റീവ് റിസര്‍ച്ച് സര്‍വീസസ് (ഇന്ത്യ) ്രൈപവറ്റ് ലിമിറ്റഡ് നടത്തിയ ഗവേഷണ പഠനം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിലേതുള്പ്പെടെ 1865 പ്രായത്തിനിടയിലുള്ളവരില്‍ നിന്നാണ് പ്രതികരണങ്ങള്‍ തേടിയത്.