BREAKING NEWSKERALALATEST

മലബാര്‍ സിമന്റ്‌സ് അഴിമതി: മൂന്നുപേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത് റദ്ദാക്കി

തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന മൂന്ന് പ്രതികളെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് തൃശൂര്‍ വിജിലന്‍സ് കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, എം.ഡിമാരായ എന്‍. കൃഷ്ണകുമാര്‍, ടി.പത്മനാഭന്‍ നായര്‍ എന്നിവരോട് വിചാരണ നേരിടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
മൂന്ന് പേരെയും 2011 ല്‍ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഈ സമയം കേസില്‍ വിജിലന്‍സ് കോടതി വിചാരണ തുടങ്ങുകയും ചെയ്തു. ക്രിമിനല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത ശേഷം വിചാരണക്കോടതിയോട് അന്തിമ തീരുമാനമെടുക്കാനു നിര്‍ദേശിച്ചു.
2010, 2011 കാലയളവില്‍ മൂന്ന് അഴിമതി കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം. തമിഴ്‌നാട്ടില്‍ നിന്ന് ചുണ്ണാമ്പുകല്ല് പത്തു വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം വാങ്ങിയതില്‍ അഴിമതിയാണ് ഒന്ന്. 25,61,394 രൂപയുടെ അഴിമതി. അധിക വില നല്‍കി ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്തതില്‍ 2.78 കോടിയുടെ അഴിമതി നടന്നതായാണ് രണ്ടാമത്തെ കേസ്. തൂത്തുക്കുടിയില്‍ നിന്ന് അധിക കടത്തുകൂലിയില്‍ ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്തതില്‍ നടന്ന 16.17 കോടിയുടെ അഴിമതിയാണ് മൂന്നാമത്തെ കേസ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker