ENTERTAINMENTMALAYALAM

മലയാള സിനിമയില്‍ ലിംഗ വേര്‍തിരിവ് കൂടുതലെന്ന് മാളവിക മോഹന്‍

ലിംഗപരമായ വേര്‍തിരിവ് മറ്റു ഭാഷകളേക്കാള്‍ കൂടുതല്‍ മലയാള ഭാഷയിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹനന്‍. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്നുപറഞ്ഞിരിക്കുന്നത്. ഒരുകാലത്ത് നല്ല നല്ല സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണെന്നാണ് താരം പറയുന്നത്. ഇന്ന് മലയാള സിനിമ
നടന്മാരെ ചുറ്റി തിരിയുകയാണെന്നും ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ മലയാളത്തിലാണ് കൂടുതലെന്നും നടി വ്യക്തമാക്കി. മലയാളസിനിമയില്‍ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ നടി തുറന്നു പറഞ്ഞത്.
മുന്‍പ് ഉണ്ടായിരുന്നത് പോലെയുള്ള പ്രാധാന്യം മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇപ്പോള്‍ ഇല്ലയെന്നാണ് മാളവിക മോഹനന്‍ പറയുന്നത്. മാത്രമല്ല ഇന്നത്തെ മലയാള സിനിമ നടന്മാരെ ചുറ്റി തിരിയുകയാണെന്നും ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണിവിടെയെന്നും മാളവിക തുറന്നു പറഞ്ഞു.
മലയാളത്തിലും സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ ഉണ്ടാവണമെന്നും പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ലയെന്നും താരം പറഞ്ഞു.
പ്രശസ്ത ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യ സംവിധാന സംരംഭമായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള മാളവിക മോഹനന്റെ ചുവടുവയ്പ്പ്.തുടര്‍ന്ന് നിര്‍ണ്ണായകം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം താരം നേടിയിരുന്നു.
ഇപ്പോള്‍ തമിഴകത്തിന്റെ വിജയ് നായകനായി എത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലെ നായികയായി എത്തുകയാണ് മാളവിക. മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നടി പാര്‍വ്വതി തന്റെ അടുത്ത സുഹൃത്താണെന്നും ലിംഗപരമായ വേര്‍തിരിവിനെതിരെ അവരുടെ അഭിപ്രായപ്രകടനങ്ങളോടും തനിക്ക് യോജിപ്പാണെന്നും മാളവിക പറഞ്ഞു.

Related Articles

Back to top button