ENTERTAINMENTMALAYALAM

ഞാന്‍ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു, ഇനിയതുവേണ്ടെന്നു മാളവിക

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറേ പ്രിയങ്കരമായ താര ദമ്പതിമാരാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തെ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസനും ഒരുപാട് ആരാധകരുള്ളവരാണ്. ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് കാളിദാസ് ജയറാം. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും കാളിദാസ് കരസ്ഥമാക്കിയിട്ടുണ്ട്.
എന്നാല്‍ ജയറാമിന്റെ മകള്‍ മാളവിക ഇതുവരെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഫാഷന്‍ ലോകത്തേക്ക് ശ്രദ്ധ തിരിച്ച താരത്തിന് സിനിമയേക്കാള്‍ പ്രിയം ഫാഷനോടാണ്. ഒരു ജ്വല്ലറിക്ക് വേണ്ടി മാളവികയും ജയറാമും ഒരുമിച്ച് ഒരു പരസ്യം ചെയ്തിരുന്നു. പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറാലയിരുന്നു. നിരവധി ട്രോളുകളും പരസ്യത്തിന്റേതായി പുറത്തുവന്നു.
ഇപ്പോഴിതാ തന്റെ തന്റെ വ്യായാമത്തെയും ഡയറ്റിനെയും കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. താരത്തിന്റെ വാക്കുകള്‍; വ്യയാമം, ചെറുപ്പം മുതല്‍ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ നിത്യവും ഒന്നര മണിക്കൂര്‍ ജിമ്മില്‍ പോകുന്നുണ്ട്.
ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ വര്‍ക് ഔട്ട് കൂട്ടും. ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് ഇവയൊന്നും തൊടാറേയില്ല. ഞാന്‍ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവര്‍ ഭാരം കണ്‍ട്രോള്‍ ചെയ്തില്ലെങ്കില്‍ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തില്‍ എനിക്ക് എപ്പോഴും കണ്‍ട്രോളുണ്ട്. താരം പറഞ്ഞു

Related Articles

Back to top button