ENTERTAINMENTKERALALATESTMALAYALAM

മലയാള സിനിമയില്‍ പല താരങ്ങളും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന മുന്‍പുള്ളതിനേക്കാള്‍ തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും സംഘടന പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്ക സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്.
കൊവിഡിനെ തുടര്‍ന്നുളള കടുത്ത സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്താന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുമെന്ന് ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായിരുന്നു. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു ‘അമ്മ’ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് വരുദ്ധമായാണ് നടക്കുന്നതെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്.

Related Articles

Back to top button