BREAKINGNATIONAL

മമതാ ബാനര്‍ജിക്ക് തിരിച്ചടി; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി, ?’ഗവര്‍ണര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പാടില്ല’

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പാടില്ലെന്ന് ഹൈക്കോടതി താക്കീത് നല്‍കി. ഗവര്‍ണര്‍ ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സിവി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി 2022ലാണ് രാഷ്ട്രപതി നിയമിച്ചത്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സിവി ആനന്ദ ബോസിനെ ഗവര്‍ണറായി നിയമിച്ചത്. എന്നാല്‍ ?ഗവര്‍ണറായി എത്തിയതു മുതല്‍ സര്‍ക്കാരും ആനന്ദബോസും രണ്ടുതട്ടിലാണ്. നിരന്തരം വാക്‌പോര് തുടരുകയാണ്.

Related Articles

Back to top button