BREAKING NEWSLATESTNATIONAL

മമതയെ വീണ്ടും ഞെട്ടിച്ച് ബിജെപി, കഴിഞ്ഞ ആഴ്ച വേദി പങ്കിട്ട വിശ്വസ്തന്‍ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: ബംഗാളില്‍ വീണ്ടുമൊരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. നാട്യ ജില്ലയിലെ ശാന്തിപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അരിന്ദം ഭട്ടാചര്യയാണ് പാര്‍ട്ടി വിട്ടത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നത്.പാര്‍ട്ടിയില്‍ തന്നെപോലുള്ള യുവാക്കളുടെ വഴി തൃണമൂല്‍ നേതൃത്വം തടയുകയാന്നെന്നാണ് ബിജെപി അംഗത്വമെടുത്തശേഷമുള്ള ഭട്ടാചാര്യയുടെ ആരോപണം.ബംഗാളിലെ യുവാക്കള്‍ തൊഴിലില്ലായ്മയില്‍ മടുത്തെന്നും നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കള്‍ക്കൊന്നും ജോലി ലഭിക്കുന്നില്ലെ അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ലെന്നാണ് ഭട്ടാചാര്യ പറയുന്നത്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്ക് മുന്നില്‍ ഒരിക്കലും തലതാഴ്ത്തില്ലെന്ന് തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപി നേതൃത്വം ഭട്ടാചാര്യയെ പാര്‍ട്ടിയിലേക്കെത്തിച്ചത്. കഴിഞ്ഞ ആഴ്ച നഡിയയില്‍ നടന്ന റാലിക്ക് ശേഷം സംഘടിപ്പിച്ച യോഗത്തില്‍ മമതയ്‌ക്കൊപ്പം ഭട്ടാചാര്യ വേദി പങ്കിട്ടിരുന്നു.

Related Articles

Back to top button