LATESTVAYANADU

ആദിവാസി കുട്ടികളെയും വയോജനങ്ങളെയും കൈപിടിച്ച് മമ്മൂട്ടിയും കെയര്‍ ആന്റ് ഷെയര്‍ വീല്‍ചെയറും ക്രച്ചസും വിതരണം ചെയ്തു

കല്‍പ്പറ്റ: അംഗ പരിമിതരായ ആദിവാസി കുട്ടികളെയും വയോജനങ്ങളെയും കൈപിടിച്ച് നടന്‍ മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പൂര്‍വികം എന്ന പദ്ധതിയുടെ ഭാഗമായാണ് നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അംഗ പരിമിതരായ ആദിവാസി കുട്ടികള്‍ക്കുള്ള വീല്‍ ചെയര്‍, വയോജനങ്ങള്‍ ആയ ആദിവാസി അംഗപരിമിതര്‍ക്ക് ക്രച്ചസ് ഉം നല്‍കുന്നത്. ജില്ലയിലെ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റിന്റെ ആവശ്യം പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അംഗ പരിമിതരായ ആദിവാസി സഹോദരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും, സഹായങ്ങളും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പദ്ധതി നടപ്പിലാക്കി വരുന്നു എന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപുഴ പറഞ്ഞു.
ചടങ്ങില്‍ വയനാട് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു. അംഗ പരിമിതരായ ആദിവാസി കുട്ടികള്‍ക്കുള്ള വീല്‍ചെയര്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപുഴ സമര്‍പ്പണം ചെയ്തു. കൂടാതെ ആദിവാസികളായ അംഗപരിമിതര്‍ക്കുള്ള ക്രച്ചസ് വിതരണം വയനാട് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള നിര്‍വഹിച്ചു. ഐ ഡി ടിപി ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ. സി ചെറിയാന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നജ്മുദ്ദീന്‍ തിരുനെല്ലി സാക്ഷരതാ പ്രേരക് ശ്രീജ ഉണ്ണി, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ ശ്രീജിത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker