BREAKING NEWSNATIONAL

ജാതീയതയെ വോട്ടാക്കാന്‍ ഒരുങ്ങി മമത ബാനര്‍ജി

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കാലം എല്ലാവര്‍ക്കും തന്ത്രങ്ങള്‍ മെനയാനുള്ള കാലം കൂടിയാണ്. പശ്ചിമബംഗാളിലും അങ്ങനെതന്നെ. വര്‍ഷങ്ങളായി ചുവപ്പ് കൊടി പിടിച്ചിരുന്നവരെ താഴെയിറക്കിയാണ് മമതാ ബാനര്‍ജി അധികാരത്തിലേറിയത്. ഭരണം കിട്ടുന്നതുവരെ അതിനായി ഓടിയാല്‍ മതി, പക്ഷെ അത് ലഭിച്ചാല്‍ നിലനിര്‍ത്താന്‍ ഓടണം. ആ ഓട്ടത്തിലാണ് മമത എന്ന ദീദി. മുഖ്യമന്ത്രി കസേര ഇത്തവണയും നിലനിര്‍ത്താനുള്ള കളികള്‍ ഇപ്പോള്‍ എല്ലാ പാര്‍ട്ടിക്കാരും നടത്തുന്നത്. ദലിത് സാഹിത്യ അക്കാഡമി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുള്ള എഴുത്തുകാരെയും കൂടെ നിര്‍ത്താനുള്ള ശ്രമവും അതിലുടെ ആ സമുദായത്തിന്റെ വോട്ടുകള്‍ നേടാനുള്ള മാര്‍ഗ്ഗവും കൂടിയാണിത് എന്ന വിമര്‍ശനം ഇതിനെതിരെ ഉയരുന്നുണ്ട്. കൂടാതെ ബ്രാഹ്മണര്‍ക്ക് പെന്‍ഷനും നല്‍കാന്‍ തീരുമാനമുണ്ട്. കൂടാതെ മുസ്ലിം സമുദായത്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ജാതിയുടെ പേരില്‍ ലഭിക്കുന്ന വോട്ട് നേടിയാലെ ബിജെപിയെ തോല്‍പിക്കാനാകൂ എന്ന ചിന്തയാകാം ഒരു പക്ഷെ ഇതിന് പിന്നില്‍എന്നാണ് പ്രധാന വിമര്‍ശനം.
കഴിഞ്ഞ ദിവസം പ്രഖ്യപിച്ച ദലിത് സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ 14 അംഗങ്ങള്‍ ഉള്‍പ്പെടുന്നു. അവര്‍ ദലിത് സാഹിത്യങ്ങളുടെയും ദലിത് എഴുത്തുകാരുടെയും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കും. ഉത്തരേന്ത്യന്‍ മണ്ണിരേന്ത്യന്‍ മണ്ണില്‍ ബിജെപി പിടിമുറുക്കിയത് രാമരാജ്യം എന്ന ആശയം മുന്‍നിര്‍ത്തിയും അയോധ്യയിലെ രാമക്ഷേത്രത്തെപ്പറ്റി പറഞ്ഞുമായിരുന്നു. ഇതേ രീതിയിലുള്ള നയങ്ങള്‍ ഇവിടെയും നടപ്പിലാക്കുമെന്നും ഊഹങ്ങള്‍ ഉയരുന്നുണ്ട്. ജാതീയത എവിടെയും വോട്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നിരിക്കെയാണ് ഇത്തരം പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്.

Related Articles

Back to top button