KERALALATEST

പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് കൊല്ലത്ത് പതിനഞ്ചുകാരി തൂങ്ങി മരിച്ചു ; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊണ്ടോടിയിൽ ഈ മാസം ഇരുപത്തിയഞ്ചാം തീയതി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയായിരുനെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷമീറിന്റെ ശല്യം സഹിക്ക വയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. കടയ്ക്കല്‍ സ്വദേശി ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ മരണത്തിനു ഉത്തരവാദി ഷമീറാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker