BREAKINGKERALA

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി ആക്രമിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

മലപ്പുറം:മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്‌സകന്റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റില്‍. ആക്രമണത്തിനിരയായ ആളുടെ അയല്‍വാസികൂടിയായ തയ്യില്‍ അബ്ദു, ഇയാളുടെ മകന്‍ നാഫി ഇവരുടെ ബന്ധു ജാഫര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയാണ് മര്‍ദനത്തിനിരയായത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button