കോട്ടയം: മുണ്ടക്കയം പൈങ്ങണയില്‍ ആക്രി കട നടത്തുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) ആണ് കൊല്ലപ്പെട്ടത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡിലാണ് കൊലപാതകം നടന്നത്.
ആദര്‍ശിന്റെ കൊലപാതകം ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ വെച്ചെന്നാണ് പ്രാഥമിക വിവരം. പ്രതിയെന്നു കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ തമ്മില്‍ എന്തെങ്കിലും ഇടപാടുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.