കോട്ടയം: മാണി സി കാപ്പന് യുഡിഎഫ് പ്രവേശനം ആഘോഷമാക്കാന്‍ ഒരുങ്ങി എന്‍ സി പി പ്രവര്‍ത്തകര്‍. ഞായറാഴ്ച പാലായില്‍ പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയില്‍ മാണി സി കാപ്പന് പങ്കെടുക്കും. പാലായില്‍ ബൈക്ക് റാലി ഉള്‍പ്പെടെ സംഘടിപ്പിച്ച് ആണ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പാലായില്‍ സ്വീകരണം. കാപ്പന് ഔദ്യോഗികമായി യു ഡി എഫ് പരിപാടിയില്‍ പങ്കെടുക്കുന്നത് അന്നാണ്.
മാണി സി കാപ്പന്റെ യു ഡി എഫ് പ്രവേശനം കെങ്കേമമാക്കാനാണ് കോട്ടയത്ത് എന്‍ സി പി പ്രവര്‍ത്തകരുടെ തീരുമാനം. അതിനായി അവര്‍ ഒരുങ്ങി കഴിഞ്ഞു. ചടങ്ങുകളുടെ ക്രമീകരണം സംബന്ധിച്ച നോട്ടീസ് എന്‍ സി പി പുറത്തിറക്കി. രാവിലെ 9.30ന് ആര് വി പാര്‍ക്കില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥ ആരംഭിക്കും. നൂറ് ബൈക്കുകളും ആയിരത്തിനടുത്ത് പ്രവര്‍ത്തകരോടൊപ്പം നഗരത്തില്‍ തുറന്ന വാഹനത്തില്‍ കാപ്പന് വേദിയിലെത്തും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതേ സമയം വേദിയിലുണ്ടാകും.
കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഐശ്വര്യ കേരളയാത്രയ്ക്ക് സ്വാഗതമേകി ഇതിനോടകം പോസ്റ്ററുകള്‍ ഇറക്കി കഴിഞ്ഞു. യു ഡി ഫ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് പരമാവധി നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിലാണ് കാപ്പന്. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന് നേരത്തെ വ്യക്തമാക്കി കഴിഞ്ഞു.
മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന് ആവര്‍ത്തിച്ചതോടെ എല്‍ ഡി എഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുളളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന് ശരദ് പവാറിനെ അറിയിച്ചു. മുന്നണി മാറ്റം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് ഇപ്പോഴും ചില സംശയങ്ങളുണ്ടെന്നാണ് സൂചനകള്‍. പാലാ സീറ്റ് സി പി എം പിടിച്ചെടുക്കുമ്പോഴും അപമാനിക്കപ്പെട്ടുവെന്ന് കരുതുമ്പോഴും മുന്നണി വിടേണ്ടതുണ്ടോ എന്നാണ് ഇപ്പോഴും നിലനില്‍ക്കുന്ന സംശയം.
ദോഹയില്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ തിരിച്ചെത്തുന്നതോടെ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതുവരെ ഡല്‍ഹിയില്‍ തുടരാന്‍ പീതാംബരന് മാസ്റ്ററോടും മാണി സി കാപ്പനോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇടതുമുന്നണിക്ക് വിജയ തുടര്‍ച്ചയുണ്ടെന്ന വിലയിരുത്തലുകളാണ് എന്‍ സി പിയിലെ ആശയക്കുഴപ്പത്തിന് കാരണം. ആ ഘട്ടത്തില്‍ മുന്നണി മാറുന്നത് ദോഷം ചെയ്യും എന്നും ദേശീയ നേതൃത്വം കരുതുന്നു. അതേസമയം മുന്നണിമാറ്റം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എ കെ ശശീന്ദ്രന് വിഭാഗം.