BREAKING NEWSKERALALATEST

മാനന്തവാടിയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് സി. മണികണ്ഠന്‍ പിന്‍മാറി

മാനന്തവാടി: ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വയനാട്
മാനന്തവാടി നിയോജക മണ്ഡലം ബി ജെ. പി. സ്ഥാനാര്‍ത്ഥി സി. മണികണ്ഠന്‍ പിന്‍വാങ്ങി. രാഷ്ട്രീയ പാശ്ചാത്തലമില്ലാത്ത തനിക്ക് മത്സരത്തില്‍ താല്‍പര്യമില്ലെന്നും ബി ജെ പി യുടെ ആവശ്യം നിരസിക്കുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയായി തന്നെ പരിഗണിച്ചത് പണിയ വിഭാഗത്തിന് ലഭിച്ച അംഗീകാരമായി കാണുന്നു. എന്നാല്‍ സ്ഥാനാര്‍ഥിത്വം സന്തോഷപൂര്‍വം നിരസിക്കുകയാണ്. താന്‍ കാരണം ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമചോദിക്കുന്നുവെന്നും മണികണ്ഠന്‍ പറഞ്ഞു. എംബിഎ ബിരുദധാരിയായ മണികണ്ഠന്‍ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗോത്രമിഷന്റെ ടീച്ചിംഗ് അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത്.

Related Articles

Back to top button