KERALALATEST

മുഖ്യമന്ത്രിയെ തള്ളി പോലീസ്; മണ്‍റോതുരുത്തിലെ സിപിഎം പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് എഫ്‌ഐആര്‍

കൊല്ലം: മണ്‍റോതുരുത്തില്‍ ഹോം സ്റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി പൊലീസ് റിപ്പോര്‍ട്ട്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്നാണ് എഫ്‌ഐആറിലെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലെയും പരാമര്‍ശം. പ്രതി അശോകനും മണിലാലും തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.
സഞ്ചാരികളെ റിസോര്‍ട്ടിലേക്കു കൊണ്ടുവരുന്നതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. സംഭവ ദിവസം, മുന്‍വൈരാഗ്യത്തെ തുടര്‍ന്നു മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സിപിഎം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ അശോകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. വലിയ പ്രതിഷേധവും സിപിഎം ഉയര്‍ത്തിയിരുന്നു. കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താലും നടത്തി. എന്നാല്‍ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.
വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്റ്റേ ഉടമയാണ് മണിലാല്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker