LATESTNATIONAL

ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് കൊവിഡ്; ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ട്വീറ്റ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാത്രി നേരിയ പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സിസോദിയ കൊവിഡ് ടെസ്റ്റിന് വിധേയനാകുകയായിരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ പനിയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഇല്ല. ഞാന്‍ ആരോഗ്യവാനാണ്. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഉള്ളതിനാല്‍ എത്രയും വേഗം ജോലിയിലേക്ക് മടങ്ങിയെത്തും. സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
ദില്ലിയില്‍ ഇന്ന് 3229 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോ?ഗബാധിതരുടെ എണ്ണം 2.21 ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 24 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 4770 ആയി.

Tags

Related Articles

Back to top button
Close