സിനിമാസീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് മഞ്ജു പിള്ളയുടേത്. ഹാസ്യവും സ്വഭാവ വേഷങ്ങളും ഒരുപ്പോലെ കൈക്കാര്യം ചെയ്യുന്ന മഞ്ജുവിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസിനും ലോക്ക്ഡൌണിനും മുന്നില്‍ പതറാതെ തന്റെ പുതിയ സംരംഭവുമായി മുന്നോട്ട് പോകുകയാണ് മഞ്ജു. ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന ഫാമാണ് കൊറോണ കാലത്തെ മഞ്ജുവിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി കൈപറ്റുമുക്കിലാണ് മഞ്ജുവിന്റെയും ഭര്‍ത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവന്റെയും ഈ ഫാം. പോത്തിന് പുറമേ ഡ്രാഗന് ഫ്രൂട്ട്, പാഷന് ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതന, കപ്പ, കറിവേപ്പ് എന്നിവയും ഈ ഫാമിലുണ്ട്. ‘
മുറ’ എന്ന ഇനത്തില്‍പ്പെട്ട പോത്തുകളാണ് മഞ്ജുവിന്റെ ഫാമിലുള്ളത്. ഹരിയാനയില്‍ നിന്നുമാണ് ഈ പോത്തുകളെ എത്തിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ ഇല്ലാതിരുന്ന സമയത്താണ് മഞ്ജു പോത്ത് കൃഷിയിലേക്ക് തിരിഞ്ഞത്. ആട്, കോഴി, പോത്ത് തുടങ്ങിയവ വളര്‍ത്തുന്നതിനായി വീടിനോട് ചേര്‍ന്ന് ഫാം ആരംഭിച്ച ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.