ടെലിവിഷന്‍ റിയാലിറ്റിഷോയിലൂടെ പ്രേക്ഷക പ്രീതി നേടി സീരിയലിലും സിനിമയിലും സജീവമായി തിളങ്ങി നില്ക്കുന്ന താരമാണ് മഞ്ജു സുനിച്ചന്. ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായ താരം ചെറിയ വേഷങ്ങളിലൂടെ സിനിമയിലും നിറസാനിധ്യമാണ്. ബിഗ്ബോസ് മലയാളം സീസണ് രണ്ടില്‍ മത്സരാര്ത്തിയായിരുന്ന താരം മികച്ച പ്രകടനമാണ് ഷോയില്‍ കാഴ്ച്ചവെച്ചിരുന്നത്. ബിഗ്ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ഒരുപാട് സൈബര്‍ ആക്രമണങ്ങളും നേരിട്ടിരുന്നു.
മഞ്ജുവും ഭര്‍ത്താവും വേര്‍പിരിയുന്നു എന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിഗ്ബോസ് ഷോയില്‍ നിന്ന് പുറത്തെത്തിയ ശേഷം ബ്ലാക്കീസ് എന്ന യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ് മഞ്ജുവും സുനിച്ചനും. ഈ വേളയില്‍ മഞ്ജു പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ; ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.
സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. ഇന്നേക്ക് 15വര്‍ഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം. താരം കുറിച്ചു. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് പിന്തുണ നല്‍കിയത്.