മാന്നാര്‍ : ഗോള്‍ഡന്‍ മാന്നാര്‍ ഇന്നര്‍വീല്‍ ക്ലബ്ബിന്റെ 2024 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ചെയര്‍മാന്‍ ഡോ: സ്വര്‍ണലത അരുണാചലം നിര്‍വഹിച്ചു. മാന്നാര്‍ റോട്ടറി ഭവനില്‍ കൂടിയ കുടുംബസംഗമത്തില്‍ വരുംവര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയും സാമൂഹ്യ സേവനപദ്ധതികളുടെ തുടക്കം കുറിക്കുകയും ചെയ്തു. പ്രൊഫ: ഡോ : ബീന എംകെ (പ്രസിഡന്റ് ), രശ്മി ശ്രീകുമാര്‍ (സെക്രട്ടറി), ശ്രീകല എ .എം ( വൈസ് പ്രസിഡന്റ്), സ്മിതാരാജ് ( ട്രഷറര്‍), ബിന്ദു മേനോന്‍ ( ഐ.എസ്. ഒ ) അപര്‍ണദേവ് (എഡിറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
ക്യാന്‍സര്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പെന്‍ഷന്‍, ഡയാലിസിസ് ചെയ്തുകൊ ണ്ടിരിക്കുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം, സാങ്കേതികവിദ്യാഭ്യാസം നേടുന്നതിന് വനിതകള്‍ക്കുള്ള സാമ്പത്തികസഹായം, വികലാംഗര്‍ ക്കും വൃദ്ധജനങ്ങള്‍ക്കും ഉള്ള ചികിത്സാസഹായം, പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ കാന്‍സറിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് , ഹൃദ്രോഗ പരിചരണ പരിശീലനപരിപാടികള്‍ , മയക്കുമരുന്ന് പ്രതിരോധബോധ വല്‍ക്കരണം,സ്ത്രീകളുടെ മാനസികാ രോഗ്യ പരിപാലനബോധവല്‍ക്കരണം തുടങ്ങിയ സേവനപദ്ധതികള്‍ ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍. ഡിസ്ട്രിക്ട് എഡിറ്റര്‍ ജീന കോശി മുഖ്യാതിഥിയായിരുന്നു. ഗോള്‍ഡന്‍ മാന്നാറിന്റെ പ്രതിമാസ പ്രസിദ്ധീക രണമായ ‘കാഴ്ച’ , ക്ലബ്ബ് ഡയറക്ടറി എന്നിവ യോഗത്തില്‍ പ്രകാശനം ചെയ്തു. വിവിധ ഇന്നര്‍വീല്‍ ക്ലബ്ബുകളുടെ ഭാരവാഹികളും റോട്ടറി ക്ലബ് ഭാരവാഹികളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. മാന്നാര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ സോമനാഥന്‍ നായര്‍ ആശംസാപ്രസംഗം നടത്തി. അത്താഴവിരുന്നിനും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
242 1 minute read