മാന്നാര്‍: ലയണ്‍സ് ഡിസ്ട്രിറ്റ് 318ബിയും മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബും സംയുക്തമായി നടത്തുന്ന മെഗാ സര്‍വീസ് പ്രൊജക്ട് ആയ സൗജന്യ പ്രമേഹ പരിശോധനയും ഇന്‍സുലിന്‍ വിതരണത്തിന്റെയും ഉത്ഘാടനം നടത്തി.
നിര്‍ധനരായ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഈ സംരഭത്തിന്റെ ഔപചാരിക ഉത്ഘാടനം കടപ്ര ആന്‍സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജി പി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. സി പി ജയകുമാര്‍ ഇന്‍സുലിന്‍ വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങില്‍ ഡിസ്ട്രിക്റ്റ് സെക്രട്ടറി സുനില്‍ കുമാര്‍, ഡിസ്ട്രിക്റ്റ് ട്രെഷര്‍ പി സി ചാക്കോ, പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. ബിനോ ഔ കോശി, ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ആന്റണി കുറിയാക്കോസ് പ്രൊജക്റ്റ് നടപ്പിലാക്കുന്ന കൃഷ്ണ നഴ്സിംഗ് ഹോം എംഡിയും ഡയബറ്റിക് അവയര്‍നെസ് ചെയര്‍മാനുമായ ഡോ. ദിലീപ് കുമാര്‍, ആര്‍സി ബിനോയ് കുര്യന്, വെങ്കിടാചലം, ക്ലബ് സെക്രട്ടറി വിജയകുമാര്‍, ട്രെഷര്‍ മോഹനന്, രാജേഷ് എന്നിവരും പങ്കെടുത്തു.