LATESTALAPPUZHAPATHANAMTHITTA

മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ് പിപിഇ കിറ്റ് വിതരണം ചെയ്തു

മാന്നാര്‍: ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യുടെ കോവിഡ് കെയര്‍ പദ്ധതിയുടെ ഭാഗമായി മാന്നാര്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാന്നാര്‍ പഞ്ചായത്തിന് പിപിഇ കിറ്റ് വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജി പി ജോണ്‍ അധ്യ്ക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് 318ബി ഗവര്‍ണ്ണര്‍ ഡോ. സി പി ജയകുമാര്‍ മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിക്ക് കൈമാറി. മാന്നാര്‍ പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ലബ് സെക്രട്ടറി വിജയകുമാര്‍ സ്വാഗതവും ട്രെഷര്‍ എ കെ മോഹനന്‍ കൃതജ്ഞതയും അറിയിച്ചു, ഡിസ്ട്രിക് ട്രെഷര്‍ പി സി ചാക്കോ, ലയണ്‍ ഇന്ദുശേഖരന്‍ , ലയണ്‍ ടിഎസ്ജി നായര്‍, ലയണ്‍ കെജിജി നായര്‍, ലയണ്‍ വര്‍ഗീസ് ചെറിയാന്‍, ലയണ്‍ ബെന്നി കെ ഫിലിപ്പ്, മാന്നാര്‍ പഞ്ചായത്ത് സെക്രട്ടറി, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

Related Articles

Back to top button