LOCAL NEWSPATHANAMTHITTA

അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ച് മാന്നാര്‍ നായര്‍ സമാജം

മാന്നാര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനൊരുങ്ങി മാന്നാര്‍ നായര്‍ സമാജം. 2020 മാര്‍ച്ചില്‍ എസ്എസ്എല്‍സി,സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ നായര്‍സമാജം അംഗങ്ങളുടെ മക്കള്‍,കൊച്ചുമക്കള്‍ എന്നിവരെ ആണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. പുരസ്‌ക്കാരത്തിന് അര്‍ഹതയുള്ളവര്‍ മാര്‍ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം 2020 സെപ്റ്റംബര്‍ 25ന് മുമ്പായി സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.

Related Articles

Back to top button