LOCAL NEWSPATHANAMTHITTA

മാന്നാറില്‍ പോലീസിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രതിജ്ഞ

തിരുവല്ല: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലീസ് ശക്തമാക്കുന്നതിന്റെ ഭാഗമായി, മാന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രതിജ്ഞ ചൊല്ലി. മാന്നാര്‍ പരുമല ക്കടവ്, സ്റ്റോര്‍ ജംഗ്ഷന്‍, പുത്തുവിളപ്പടി ജംഗ്ഷന്‍, എണ്ണക്കാട് ജംഗ്ഷന്‍, ചെന്നിത്തല പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ എന്നിവടങ്ങളിലാണ് പരിപാടി നടന്നത്. മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗങ്ങള്‍, ജംഗ്ഷനുകളിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കാളികളായി. മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബിനു സി യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എല്‍ മഹേഷ്, ജൂനിയര്‍ എസ്ഐ അലീന സൈറസ് എന്നിവര്‍ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. എസ് ഐ ജോര്‍ജ് കുട്ടി, അഡിഷണല്‍ എസ് ഐ അരുണ്‍, സിവില്‍ പോലീസ് ഓഫീസര്‍ മാരായ റിയാസ്, അക്ബര്‍, അനൂപ്, എന്നിവരും പങ്കെടുത്തു

Related Articles

Back to top button