LATESTALAPPUZHAPATHANAMTHITTA

മാന്നാറില്‍ കാണാതായ വിമുക്തഭടന്‍ പമ്പയാറ്റില്‍ മരിച്ച നിലയില്‍

ആലപ്പുഴ: മാന്നാറില്‍ നിന്നും കാണാതായ ആളെ പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാന്നാര്‍ സ്വദേശി ഹരികുമാര്‍ നായരാണ് മരിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍ വഴുതി ആറ്റിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button