KERALABREAKINGNEWS

‘ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു,ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; ‘; പി ജയരാജനെതിരെ മനു തോമസ്

 

സിപിഐഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയ ആളാണ് പി ജയരാജൻ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജൻ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ മനു തോമസ് പറയുന്നു.പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

ശ്രി. പി.ജയരാജൻ ..
താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്
മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ’ ചെയ്യുന്നത്.
ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിൽ ആക്കിയ’ ആളാണ് താങ്കൾ..ഓർമ്മയുണ്ടാകുമല്ലോ പലതും.
താങ്കളുടെ’ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്
താങ്കൾ’ സ്വന്തം’ ഫാൻസുകാർക്ക് വേണ്ട കണ്ടൻ്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്’ എന്തായാലുംനമ്മുക്കൊരു സംവാദം തുടങ്ങാം ”
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും

വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം
ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം
എല്ലാം ജനങ്ങൾ അറിയട്ടെ
പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത
ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ….”
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം😀
സ്വാഗതം….”
(ആർമിക്കാർക്ക് കമൻ്റ് ബോക്സ് തുറന്നു കൊടുത്തിട്ടില്ല
സംവാദത്തിന്’ ഫാൻസുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button