BREAKING NEWSLATESTWORLD

മറഡോണയുടെ മരണം: ഡോക്ടര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യകേസ്

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. മറഡോണയുടെ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും നേരത്തെ അരോപിച്ചിരുന്നു. മറഡോണയ്ക്ക് ശരിയായ വിധത്തില്‍ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ പറഞ്ഞു.
മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മോര്‍ള ആവശ്യപ്പെട്ടു. ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലന്‍സ് മറഡോണയുടെ വസതിയില്‍ എത്തിച്ചേരാന്‍ അരമണിക്കൂറിലധികം സമയമെടുത്തതായി അഭിഭാഷകന്‍ ആരോപിച്ചു. മരണത്തിന് 12 മണിക്കൂര്‍ മുന്‍പ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.
നബംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. പിന്നീട് മദ്യപാന ശീലത്തില്‍നിന്ന് മുക്തനാക്കാനുള്ള ചികിത്സയായിരുന്നു നല്‍കിവന്നിരുന്നത്. ഇതിനിടെയാണ് ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി അപ്രതീക്ഷിത വിടവാങ്ങല്‍. ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി അപ്രതീക്ഷിത മരണം സംഭവിച്ചത്.

Related Articles

Back to top button