കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്ത്തകനുുമായ ബോബി ചെമ്മണ്ണൂര്‍
തന്റെ സ്വദേശമായ തൃശൂരില്‍ അല്ലെങ്കില്‍ കൊല്‍ക്കത്തയിലായിരിക്കും സ്പോര്‍ട്സ് അക്കാദമിയും ചേര്‍ന്ന മറഡോണ മ്യൂസിയം ആണ് വിഭാവന ചെയ്തിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള ചെലവ് കണക്കാക്കിയട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ വിവാദമായ ‘ദൈവത്തിന്റെ കൈ’ പ്രകടനത്തിന്റെ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യാകര്‍ഷണം.
മറഡോണയുടെ വ്യക്തി ജീവിതവും ഫുട്ബോള്‍ ജീവിതവും ഇതിവൃത്തമായിരിക്കുന്ന മ്യൂസിയത്തില്‍ അത്യാധുനിക കലാസാങ്കേതികവിദ്യയായിരിക്കും ഉപയോഗപ്പെടുത്തുക.
ഇറ്റലിയില്‍ നിന്നു്ള്ള ലോക പ്രശസ്ത ആര്‍ക്കിടെക്ടുകളെ ഇതിനുവേണ്ടി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്
മറഡോണയോടുള്ള തന്റെ ആദരവിന്റെ പ്രതീകമായിരിക്കും നിരവധി ഏക്കറുകള്‍ വലുപ്പമുണ്ടാകുന്ന മ്യൂസിയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കേരളത്തില്‍ സ്ഥാപിക്കുകയാണെങ്കില്‍ സ്വദേശമായ തൃശുരിലെ തന്റെ 67 ഏക്കര്‍ സ്ഥലത്താക്കും മറഡോണ മ്യൂസിയവും അക്കാദമിയും വരുക.
ദുബായിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011 ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയായിരുന്നു. മറഡോണയ്ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത ചെറുശില്പം ബോബി ചെമ്മണ്ണൂര്‍ സമ്മാനമായി നല്‍കിയിരുന്നു
2018 മുതലാണ് ഡീഗോ മറഡോണ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അമ്പാസഡറാകുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയും കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസാണ് മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍.