കണ്ണൂര്‍: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പേരില്‍ ഒരു ഹോട്ടല്‍ മുറിയുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍. കണ്ണൂരിലെ ബ്ലൂ നൈല്‍ ഹോട്ടലിലാണ് ഒരു സ്യൂട്ടിന് മറഡോണയുടെ നാമം നല്‍കിയിരിക്കുന്നത്. 2012 ഒക്ടോബറില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയപ്പോള്‍ മറഡോണ താമസിച്ചിരുന്ന മുറിക്കാണ് പിന്നീട് ആ പേര് നല്‍കിയത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അന്ന് സാക്ഷാല്‍ മറഡോണ കണ്ണൂരിലെത്തിയത്. ആ രണ്ടു ദിവസവും മറഡോണ താമസിച്ചത് ബ്ലൂ നൈല്‍ ഹോട്ടലിലെ 309ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് മറഡോണ അവിടം വിട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ ഇതിഹാസ സ്പര്‍ശം ആ മുറിയില്‍ അലിഞ്ഞു ചേര്‍ന്നു. പിന്നീട് ആ മുറി മറഡോണയുടെ പേരിലുള്ള മ്യൂസിയമായി മാറി.
അന്ന് ഫുട്ബോള്‍ ഇതിഹാസം ഉപയോഗിച്ച എല്ലാ വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അന്ന് താരം വലിച്ച ചുരുട്ടും, കഴിച്ച ചെമ്മിന്റെ തൊണ്ടുമൊക്കെ ഫ്രെയിം ചെയ്താണ് ഈ മുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. അന്ന് മറഡോണ ഉപയോഗിച്ച പാത്രങ്ങള്‍, ഗ്ലാസുകള്‍, ബെഡ് ഷീറ്റ്, ടോയ്ലറ്റ് സോപ്പുകള്‍ തുടങ്ങി എല്ലാ വസ്തുക്കളും ഫ്രെയിം ചെയ്തു സൂക്ഷിക്കാന്‍ മുന്‍കൈയെടുത്തത് ഹോട്ടല്‍ ഉടമയായ രവീന്ദ്രനാണ്.
ഏതായാലും അന്നു മുതല്‍ മറഡോണയുടെ പേരിലുള്ള മുറിക്ക് ആവശ്യക്കാര്‍ ഏറെയാണ്. പ്രത്യേകിച്ചും ലോകകപ്പ് സമയത്ത്. അര്‍ജന്റീനയുടെ ആരാധകരാണ്, മറഡോണയുടെ ഓര്‍മ്മകള്‍ തുടികൊള്ളുന്ന മുറിയിലിരുന്നു ലോകകപ്പ് കാണാനായി എത്തുന്നത്.
അന്ന് മറഡോണ ഹോട്ടല്‍ മുറിയില്‍ എത്തുന്നതിന് മുമ്പായി അദ്ദേഹത്തിനായി ഒരു അത്ഭുതം ഹോട്ടല്‍ ഉടമ രവീന്ദ്രന് അവിടെ കരുതിവെച്ചിരുന്നു. മറഡോണയുടെ മകളുടെ മകനായ ബെഞ്ചമിനുമൊത്തുള്ള ചിത്രമാണ് ചുവരില്‍ വെച്ചിരുന്നു. മുറിയിലേക്കു വന്നു കയറിയ മറഡോണ ആദ്യം കണ്ടത് ഈ ചിത്രമായിരുന്നു. ഇതു കണ്ടു അദ്ദേഹം ശരിക്കും ഞെട്ടിപ്പോയിരുന്നു. രണ്ടു ദിവസത്തെ താമസത്തിനുശേഷം ഏറെ സംതൃപ്തിയോടെയും ഇനിയും വരാമെന്ന ഉറപ്പിലുമാണ് മറഡോണ അവിടംവിട്ടത്. എന്നാല്‍ ഇനി വരാമെന്ന ഉറപ്പ് ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായി മാത്രം അവശേഷിക്കും