കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍്രൈപസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തില്‍ 1300 ജീവനക്കാരെ ഉള്‍കൊള്ളാനാകും.
കൊച്ചി സ്മാര്‍ട്സിറ്റിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍ ഓഫീസുള്ള മാരിആപ്സ്. 200 ജീവനക്കാരുമായി സ്മാര്‍ട്സിറ്റിയിലെ ആദ്യ ഐടി ടവറില്‍ 18,000 ച.അടി ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയ മാരിആപ്സ് 2018ലാണ് കോഡെവലപ്മെന്റിന് സ്മാര്‍ട്സിറ്റിയുമായി കരാറിലേര്‍പ്പെടുന്നത്. സ്വന്തം കെട്ടിടം നിര്‍മിക്കാനായി കമ്പനിക്ക് 1.45 ഏക്കര്‍ ഭൂമി 2018ല്‍ കൈമാറുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
കൊച്ചി സ്മാര്‍ട്സിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഹരിത കെട്ടിടം ജീവനക്കാര്‍ക്ക് മികച്ച ഡിജിറ്റല്‍ സ്പേസ് ലഭ്യമാക്കുന്നതിന് പുറമേ സുരക്ഷിതവും മികച്ചതുമായ തൊഴില്‍ അന്തരീക്ഷവും പ്രദാനം ചെയ്യും. മാരിആപ്സിന്റെ ജര്‍മന്‍ മാതൃ കമ്പനിയായ ഷുള്‍ട്ടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഫീസാണ് സ്മാര്‍ട്സിറ്റിയിലേതെന്നും ശങ്കര്‍ രാഘവന് കൂട്ടിച്ചേര്‍ത്തു