സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യം 10,000 കോടി ഡോളര്‍ കടന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനും ഒപ്പം 10,000 കോടി ഡോളര്‍ സമ്പാദ്യമുള്ളവരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് സുക്കര്‍ബര്‍ഗും. 36കാരനായ സുക്കര്‍ബര്‍ഗ് ആദ്യമായാണ് ഈ നേട്ടം കൈവരിയ്ക്കുന്നത് .
ടിക് ടോക്കിന് പകരക്കാരനാകാന്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍ അവതരിപ്പിച്ചതാണ് ഫേസ്ബുക്കിന് നേട്ടമായത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള വീഡിയോ ഷെയറിങ് പ്ലാറ്റ് ഫോമാണിത്. ടിക് ടോക്ക് പോലെ തന്നെ ഇന്‍സ്റ്റഗ്രാ0 റീലിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോകള്‍ ഷെയര്‍ ചെയ്യാനാകും.
ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നീ യുഎസ് കമ്പനികളുടെ മാത്രം വിപണിമൂല്യം യുഎസ് ജിഡിപിയുടെ 30 ശതമാനത്തോളം വരും. 2004ല്‍ ആണ് ഹാര്‍വാര്‍ഡ് യൂണിവെഴ്സിറ്റിയിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് സ്ഥാപിയ്ക്കുന്നത്. 2012ഓടെ പത്ത് ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായി ഫേസ്ബുക്കിന്.
കൊളേജ് വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ആശയ വിനിമയത്തിനായി തുടങ്ങിയ സൈറ്റ് പുതു ചരിത്രംകുറിച്ച് രാജ്യാതാര്ത്തികളും കടന്ന് വളരുകയായിരുന്നു. അശയ വിനിമയത്തിനും സൗഹൃദക്കൂട്ടായ്മകള്‍ക്ക് ഫേസ്ബുക്ക് പുതിയ മാനം നല്കി.