ഹരിയാന: അന്നം നല്‍കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് കര്‍ഷക സമരഭൂമിയില്‍ എത്തുന്നത്. ബോളിവുഡ് താരങ്ങളായ ദില്‍ജിത്ത് ദൊസന്ജിത്ത്, റിതേഷ് ദേശ്മുഖ് അടക്കമുള്ളവര്‍ നവമാധ്യമങ്ങളിലൂടെയും കര്‍ഷക സമരത്തിന് പിന്തുണയേകുന്നു. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ വേറിട്ടൊരു പ്രതിഷേധത്തിനാണ് ഹരിയാന സാക്ഷ്യം വഹിച്ചത്.
ഹരിയാനയിലെ കര്‍ണാലില്‍ സ്വന്തം വിവാഹ പന്തലിലേക്ക് ട്രാക്ടര്‍ ഓടിച്ച് എത്തിയ വരന് സമൂഹമാധ്യമങ്ങളിലെ താരമാവുകയാണ്. ഇന്നലെ വൈകീട്ടായിരുന്നു വരന്റെ വിവാഹം. ഉച്ചയോടെ ട്രാക്ടറോടിച്ച് വരന് വിവാഹ പന്തലില്‍ എത്തി.
നമ്മള് നഗരത്തിലേക്ക് പാലായനം ചെയ്തവരായിരിക്കാം, പക്ഷേ നമ്മുടെ വേരുകള്‍ ഇപ്പോഴും കൃഷിയിലാണ്, വരന് പറയുന്നു. കര്‍ഷകര്‍ക്ക് പൊതുജനത്തിന്റെ പിന്തുണയുണ്ടെന്ന് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വരന് മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല വിവാഹം ലളിതമായി നടത്തി ബാക്കി വരുന്ന പണം കര്‍ഷകര്‍ക്കായി നല്‍കാനാണ് ഈ കുടുംബം തീരുമാനിച്ചിരിക്കുന്നത്.