മാരുതി സുസുക്കി സെലേറിയോയുടെ ക്രോസ് ഹാച്ച് മോഡല്‍ ആയ സെലേറിയോ എക്സിന്റെ ജനപ്രിയ നിറമായ പപ്രിക ഓറഞ്ച് നിറം കമ്പനി നിര്‍ത്തലാക്കി എന്ന് റിപ്പോര്‍ട്ട്. ഇതോടെ ടോര്‍ക്ക് ബ്ലൂ, ഗ്ലിസ്റ്റെനിംഗ് ഗ്രേ, കഫീന്‍ ബ്രൗണ്‍, ആര്‍ട്ടിക് വൈറ്റ് എന്നീ നാല് നിറങ്ങളില്‍ മാത്രമേ ഇനി വാഹനം ലഭ്യമാകൂ. ടാംഗോ ഓറഞ്ച്, ആര്‍ട്ടിക് വൈറ്റ്, ഗ്ലിസ്റ്ററിംഗ് ഗ്രേ, ബ്ലേസിംഗ് റെഡ്, സില്‍ക്കി സില്‍വര്‍, ടോര്‍ക്ക് ബ്ലൂ എന്നിങ്ങനെ ആറ് ഷേഡുകളിലാണ് റഗുലര്‍ സെലെറിയോ ലഭിക്കുന്നത്.
സെലേറിയോ എക്സിന്റെ ബിഎസ്6 വകഭേദം 2020 മാര്ച്ചലാണ് മാരുതി വിപണിയിലെത്തിച്ചത്. എട്ട് വേരിയന്റുകളിലായി വില്പനക്കെത്തിയിരിക്കുന്ന പുത്തന്‍ സെലേറിയോ എക്സിന് ഞ െ4.9 ലക്ഷം മുതല്‍ ഞ െ5.67 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലിനേക്കാള്‍ ഏകദേശം 10,000 രൂപ ഓരോ വേരിയന്റിനും വില വര്‍ധിച്ചിട്ടുണ്ട്.
1.0 ലിറ്റര്‍ ട്രിപ്പിള്‍ സിലിണ്ടര്‍ കെ10ബി പെട്രോള്‍ എഞ്ചിനാണ് ബിഎസ്6 സെലെരിയോ എക്സിന്റെ ഹൃദയം. 67 ബിഎച്ച്പി പവറും 90 എന്‍എം പീക്ക് ടോര്‍ക്കും നിര്‍മ്മിക്കുന്ന ഈ എഞ്ചിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ അഞ്ച് സ്പീഡ് എജിഎസ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് (എഎംടി) ഓപ്ഷനുമുണ്ട്. ബിഎസ്6 സെലെരിയോ എക്സിന് ലിറ്ററിന് 21.63 കിലോമീറ്റര്‍ മൈലേജ് ആണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. പരിഷ്കരിച്ച എന്ജിന് മാറ്റി നിര്‍ത്തിയാല്‍ ബിഎസ്6 സെലേറിയോ എക്സിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല.
റഗുലര്‍ സെലേറിയോയുടെ ബിഎസ്6 പതിപ്പ് ഈ ജനുവരി ഒടുവിലാണ് മാരുതി അവതരിപ്പിച്ചത്. അടിസ്ഥാന വകഭേദം എല്‍എക്സ്ഐ വേരിയന്റിന് 4.41 ലക്ഷം രൂപയും, ഇസഡ് എക്സ്ഐ എഎംടി വേരിയന്റിന് 5.67 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. നിലവിലെ ബിഎസ്4 പതിപ്പില്‍ നിന്നും 15,000 രൂപ മുതല്‍ 24,000 രൂപയുടെ വരെ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ 998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് തന്നെയാണ് ബിഎസ് 6 നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയത്.
അതേസമയം ഹരിയാനയില്‍ പരീക്ഷണം നടത്തുന്ന പുതുതലമുറ മാരുതി സുസുക്കി സെലെറിയോയുടെ സ്പൈ ചിത്രങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2020 മാരുതി സുസുക്കി സെലെറിയോ ഹാച്ച്ബാക്ക് ഉടന്‍ വിപണിയിലെത്തുമെന്ന് മാരുതി സുസുക്കി ഏരിയ ഡീലര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെ്നനാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റഗുലര്‍ സെലെറിയോയ്ക്കൊപ്പം സെലെറിയോ തന്റെ പുത്തന്‍ പതിപ്പും ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.