മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്റെ 2020 ഫേസ് ലിഫ്റ്റ് പതിപ്പിനെ ദില്ലി ഓട്ടോ ഷോയിലാണ് കമ്പനി അവതരിപ്പിച്ചത്. രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പാണ് വാഹനം വിപണിയില്‍ എത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിലും തളരാതെ മികച്ച പ്രകടം കാഴ്ചവച്ചിരിക്കുകയാണ് ഇഗ്നിസ്.
2020 ജൂലൈയില്‍ മാരുതി സുസുക്കി 2,421 യൂണിറ്റ് ഇഗ്നിസ് പ്രാദേശികമായി വിറ്റെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,563 യൂണിറ്റ് റെക്കോഡ് രേഖപ്പെടുത്തി. അതായത് 55 ശതമാനം വളര്‍ച്ച നേടി. 2020 ജൂണ്‍ മാസത്തില്‍ മാരുതി സുസുക്കി മൊത്തം 1,432 യൂണിറ്റുകള്‍ വിറ്റിരുന്നു. ഇത് 69 ശതമാനം വളര്‍ച്ച നേടി. അപ്ഡേറ്റ് ചെയ്ത ഇഗ്നിസ് സ്ഥിരമായി ഉപഭോക്താക്കളെ നേടുന്നുവെന്നാണ് സൂചന.
പരിഷ്കരിച്ച 2020 മാരുതി സുസുക്കി ഇഗ്നിസ് നിരവധി പ്രത്യേകതയോടെയാണ് എത്തുന്നത്. റീസ്റ്റൈല്‍ ചെയ്ത ഹെഡ്ലാമ്പ് ക്ലസ്റ്ററും പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും നാല് സ്ലോട്ടുകളുള്ള ഗ്രില്ലും മുന്‍വശത്തിന്റെ ആകര്‍ഷകമാക്കുന്നു. കാറിന് കമ്പനിയുടെ പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ 2.0 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനവും, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു പുതിയ ങകഉ യൂണിറ്റും ലഭിക്കുന്നു.
പുതിയ തരത്തിലുള്ള ബമ്പറുകള്‍, സ്!കഫ് പ്ലേറ്റുകള്‍, ജിംനി എസ്യുവിയുടെ ഡിസൈനിലുള്ളതു പോലുള്ള മുന്‍വശത്തെ ഗ്രില്‍ എന്നിവ രൂപത്തിലെ വ്യത്യാസങ്ങളാണ്. ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍, കൂടുതല്‍ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകള്‍ എന്നിവ പുതിയ ഇഗ്നിസിനുണ്ടാകും.
കൂടുതല്‍ മസ്കുലര്‍ ഭാവം കൈവരിച്ചതാണ് ഇഗ്നീസിന് രണ്ടാം വരവില്‍ മാറ്റമൊരുക്കുന്നത്. പുതിയ ഡിസൈനിലുള്ള ഗ്രില്ല് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്നീസിലെ സ്റ്റൈലിഷാക്കുന്നു. ഹെഡ്!ലെറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
പിന്‍വശത്തെ പ്രധാനമാറ്റം ബമ്പറിലാണ്. സ്കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകള്‍ നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് ബിപില്ലറുകള്, റൂഫ് റെയില്‍ എന്നിവ മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തിലേക്ക് പറിച്ചുനട്ടിട്ടുണ്ട്.
അകത്തളങ്ങള്‍ക്ക് കാര്യമായ വ്യത്യാസങ്ങളില്ല. ഇന്റീരിയറിന്റെ ഡിസൈന്‍ മുന്‍ മോഡലിന് സമമാണ്. പക്ഷേ പഴയ ഇഗ്നിസിലെ 7 ഇഞ്ച് ടച്ച് സ്ക്രീന്‍ മാരുതിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്ഫോട്ടെയിന്മെന്റ് സിസ്റ്റത്തിനു വഴിമാറി. പ്രീമിയം കാറുകളിലേതു പോലെ വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഈ സിസ്റ്റത്തിനെ നിയന്ത്രിക്കാന്‍ സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളും എംഐഡി യൂണിറ്റും ഈ സിസ്റ്റത്തില്‍ ഒരുക്കിയിട്ടുണ്ട്.
സ്വിഫ്റ്റ്, ബലേനോ എന്നിവയില്‍ ഉപയോഗിക്കുന്ന ബിഎസ്6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നീസിന്റെ ഹൃദയം. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഈ എന്ജിന് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നീ ട്രാന്സ്മിഷനുകളില് ഇഗ്നീസ് എത്തുന്നുണ്ട്. ലൂസെന്റ് ഓറഞ്ച്, ടര്‍കോയിസ് എന്നീ രണ്ട് ഷെയ്ഡുകള്‍ ഉള്‍പ്പെടെ ആറ് നിറങ്ങളിലാണ് ഇഗ്നീസ് നിരത്തിലെത്തുന്നത്.