കോട്ടയം: കിഫ്ബി സിഎജി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ കടന്നാക്രമിച്ച് യുഡിഎഫ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയാണ് ധനവകുപ്പ് മസാല ബോണ്ട് ഇറക്കി പണം കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് ആരോപിച്ചു.
തോമസ് ഐസക് ഉയര്‍ത്തുന്ന കള്ളങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പൊളിയുകയാണ്. കേരള സമൂഹത്തിന് മുന്നില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനമന്ത്രി. ജാള്യതയില്ലാതെ പുതിയ കള്ളങ്ങള്‍ പറയുകയാണ് അദ്ദേഹം. ആര്‍ബിഐയുടെ അനുമതിയോടെയാണ് മസാല ബോണ്ട് എടുത്തതെന്ന് ധനമന്ത്രിയുടെ വാദം തന്നെ തെറ്റാണ്.
ആര്‍ബിഐയുടെ യാതൊരു അനുമതിയും മസാല ബോണ്ടിന് ലഭിച്ചിട്ടില്ല. ഭരണഘടനയിലെ 293ാം അനുച്ഛേദത്തിന്റെ ലംഘനമാണിത്. ആ!ര്ബിഐയില് നിന്നും സംസ്ഥാന സ!ര്‍ക്കാരിന് ആകെ ലഭിച്ചതൊരു എന്‍ഒസി മാത്രമാണ്. അല്ലാതെഭരണഘടനയില് മാറ്റം വരുത്താന്‍ പറഞ്ഞിട്ടില്ല. മസാല ബോണ്ടിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്‍ണ്ടി കൊടുത്തിട്ടുണ്ടോ എന്ന് ധനമന്ത്രി വ്യക്തമാക്കണം. മസാല ബോണ്ട് വാങ്ങിയത് ആരാണെന്ന് ധനമന്ത്രി പറയണം. ലാവലിന്റെ അനുബന്ധ കമ്പനിക്കുള്ള ബന്ധവും ധനമന്ത്രി വ്യക്തമാക്കണം.
ധനമന്ത്രി സത്യപ്രതിഞ്ജാ ലംഘനം നടത്തിയിരിക്കുകയാണ്. തനിക്കെതിരെയുള്ള ഒരു ആരോപണവും ഐസക്കിന് തെളിയിക്കാനായില്ല. കിഫ്ബി കേസില്‍ താനും കൂടി ചേര്‍ന്നാണ് പരാതി തയ്യാറാക്കിയത്. ഒരു ലീഗല്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് താന്‍. കേസുമായി താന്‍ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി.