KERALALATEST

മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളില്‍ സിബിഐയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൂന്നംഗ പൊലീസ് സര്‍ജന്‍മാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യുക.
സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചത്. പുതിയ ഇന്‍ക്വസ്റ്റും തയ്യാറാക്കും. പോസ്റ്റ്‌മോര്‍ട്ടം സമയത്തും ഇന്‍ക്വസ്റ്റ് നടത്തുമ്പോഴും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. മൃതദേഹം സംസ്‌കരിക്കാത്തത് കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കും. മത്തായിയുടെ ആദ്യ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മരണകാരണം ശ്വസകോശത്തില്‍ വെള്ളം കയറിയാതാണ്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍പ് കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ആരേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker