BREAKING NEWSKERALALATESTLOCAL NEWSPATHANAMTHITTA

മത്തായി കസ്റ്റഡി മരണക്കേസ്: അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശ നല്‍കി ഹൈക്കോടതി

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം. റീ പോസ്റ്റ്മോര്‍ട്ടം ആവശ്യമെങ്കില്‍ ഉടന്‍ നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് ഉടന്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മത്തായിയുടെ മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാന്‍ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

പത്തനംതിട്ടയിലെ ചിറ്റാറില്‍ കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറില്‍ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ ദിവസം കേസന്വേഷണം സിബിഐക്ക് വിട്ട കോടതി മൃതദേഹം സംസ്‌കരിക്കാന്‍ നടപടി വേണമെന്ന് മത്തായിയുടെ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ റീപോസ്റ്റഉമോര്‍ട്ടം വേണമെന്ന സിബിഐ തീരുമാനത്തിന് പിന്നാലെ വീണ്ടും സംസ്‌കരിക്കാനുള്ള നടപടികള്‍ വൈകുകയായിരുന്നു.

Tags

Related Articles

Back to top button
Close